+

രാഹുല്‍ ഇശ്വറിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് രാഹുലിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയില്‍ ഇന്നും വാദം തുടരും.

 ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേള്‍ക്കുന്നത്. കേസിലെ എഫ്‌ഐആര്‍ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് രാഹുലിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

Trending :
facebook twitter