രാഹുലിന് വിലക്ക്; നാളെ നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭയുടെ കത്ത്

08:11 PM Aug 21, 2025 |



പാലക്കാട്  : രാഹുൽ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന്  പാലക്കാട് നഗരസഭയുടെ കത്ത്. ഉദ്ഘാടന ചടങ്ങിൽ രാഹുൽ പങ്കെടുത്താൽ പ്രതിഷേധം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും MLAയ്ക്ക് നൽകിയ കത്തിൽ പാലക്കാട് നഗരസഭ. പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് കത്ത് കൈമാറിയത്.

വെളിപ്പെടുത്തലുകളിലും വിവാദങ്ങളിലും ഉലഞ്ഞ് ഒടുവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രവിവച്ചിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. പകരം അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത കൽപ്പിക്കുന്നത്. ആരോപണങ്ങൾ ഉയർന്നതോടെ രാഹുലിന് ഒരു ഇളവും നല്‍കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാട് സ്വീകരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാലും എം എൽ എ സ്ഥാനം തുടർന്നേക്കും.


വിഷയത്തിൽ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പറഞ്ഞ് വി ഡി സതീശനും രാഹുലിനെ കൈവിട്ടിരുന്നു. മോശം സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കുറ്റക്കാരനല്ലെന്ന് തെളിയിക്കണം എന്ന് യൂത്ത് കോൺഗ്രസിൽ തന്നെ ആവശ്യവുമുയർന്നിരുന്നു.

വിഷയത്തിൽ എ ഐ സി സി നേതാക്കള്‍ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ദീപാ ദാസ് മുന്‍ഷി വി ഡി സതീശനുമായാണ് ചര്‍ച്ച നടത്തിയത്. വനിതകള്‍ക്ക് എതിരായ അതിക്രമം ആര് നടത്തിയാലും കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്ന് പാലക്കാട് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പനും നിലപാടെടുത്തിരുന്നു.