+

മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ

മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ

മം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര​ണം ആ​റ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ പ്ര​ഖ്യാ​പി​ച്ചു. ഇ​ത് ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു-​കാ​ർ​വാ​ർ റൂ​ട്ടു​ക​ളി​ലെ ട്രെ​യി​ൻ സ​ർ​വി​സു​ക​ളെ അ​ടു​ത്ത അ​ഞ്ച് മാ​സ​ത്തേ​ക്ക് സാ​ര​മാ​യി ബാ​ധി​ക്കും. ജൂ​ൺ ഒ​ന്ന് മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ സ​ക​ലേ​ശ്പു​ർ-​സു​ബ്ര​ഹ്മ​ണ്യ റോ​ഡ് പാ​ത​യി​ൽ സു​ര​ക്ഷ, വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും.

ശ​നി​യാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന യ​ശ്വ​ന്ത്പു​ർ-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ വീ​ക്ക്‌​ലി എ​ക്‌​സ്പ്ര​സ് (16539) മേ​യ് 31 മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ റ​ദ്ദാ​ക്കും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന മം​ഗ​ളൂ​രു ജ​ങ്ഷ​ൻ-​യ​ശ്വ​ന്ത്പു​ർ വീ​ക്ക്‌​ലി എ​ക്‌​സ്പ്ര​സ് (16540) ജൂ​ൺ ഒ​ന്ന് മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ റ​ദ്ദാ​ക്കും.

ചൊ​വ്വ, വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന യ​ശ്വ​ന്ത്പു​ർ-​മം​ഗ​ളൂ​രു ജ​ങ്ഷ​ൻ ത്രൈ​വാ​ര എ​ക്‌​സ്പ്ര​സ് (16575) ജൂ​ൺ ഒ​ന്ന് മു​ത​ൽ ഒ​ക്ടോ​ബ​ർ 30 വ​രെ റ​ദ്ദാ​ക്കും. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന മം​ഗ​ളൂ​രു -യ​ശ്വ​ന്ത്പു​ർ ത്രൈ​വാ​ര എ​ക്‌​സ്പ്ര​സ് ( 16576) ജൂ​ൺ ര​ണ്ട് മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ റ​ദ്ദാ​ക്കും. തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന യ​ശ്വ​ന്ത്പു​ർ -കാ​ർ​വാ​ർ ത്രൈ​വാ​ര എ​ക്‌​സ്പ്ര​സും ( 16515) ഇ​തേ കാ​ല​യ​ള​വി​ൽ റ​ദ്ദാ​ക്കും. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഓ​ടു​ന്ന കാ​ർ​വാ​ർ- യ​ശ്വ​ന്ത്പു​ർ ത്രൈ​വാ​ര എ​ക്സ്പ്ര​സ് (16516) ജൂ​ൺ മൂ​ന്ന് മു​ത​ൽ ന​വം​ബ​ർ ഒ​ന്ന് വ​രെ റ​ദ്ദാ​ക്കും.

ഗോ​മ​തേ​ശ്വ​ര എ​ക്സ്പ്ര​സ്, കാ​ർ​വാ​ർ എ​ക്സ്പ്ര​സ്, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വീ​ക്ക്‌​ലി സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ൾ അ​ടു​ത്ത അ​ഞ്ച് മാ​സ​ത്തേ​ക്ക് റ​ദ്ദാ​ക്കും. ബം​ഗ​ളൂ​രു​വി​നും തീ​ര​ദേ​ശ മേ​ഖ​ല​ക്കു​മി​ട​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന 12 ട്രെ​യി​നു​ക​ളി​ൽ ആ​റ് എ​ണ്ണം പു​ർ​ണ​മാ​യി റ​ദ്ദാ​വു​ക​യാ​ണ്.

facebook twitter