+

തിയേറ്ററിൽ വമ്പൻ പരാജയം ; തമന്ന ചിത്രം ഒടിടിയിൽ മെഗാ ഹിറ്റ്

തമന്നയെ കേന്ദ്ര കഥാപാത്രമാക്കി അശോക് തേജ സംവിധാനം ചെയ്ത ചിത്രമാണ് 'ഓഡെല 2'. 
തമന്നയെ കേന്ദ്ര കഥാപാത്രമാക്കി അശോക് തേജ സംവിധാനം ചെയ്ത ചിത്രമാണ് 'ഓഡെല 2'. ഒരു സൂപ്പർനാച്ചുറൽ ഫാന്റസി ചിത്രമായി ഒരുങ്ങിയ സിനിമ മോശം പ്രതികരണങ്ങളാണ് നേടിയത്. ബോക്സ് ഓഫീസിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സമ്പത്ത് നന്ദിയാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയത്. ചിത്രം ഒടിടിയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഒടിടിയിൽ നിന്ന് ലഭിക്കുന്നതെന്നാണ് വിവരം.
ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഒൻപത് ദിവസമായി ചിത്രം ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ചിത്രം വെറും നാല് ദിവസത്തിനുള്ളിൽ 100 ​​ദശലക്ഷം സ്ട്രീമിംഗ് മിനിറ്റ് നേടിയതായി റിപ്പോർട്ടുകൾ ഉണ്ട്. തിയേറ്ററിൽ റിലീസായി വെറും മൂന്നാഴ്ചക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയത്. 2022 ൽ പുറത്തിറങ്ങിയ 'ഓഡെല റെയിൽവേ സ്റ്റേഷൻ' എന്ന സിനിമയുടെ തുടർച്ചയാണ് ഈ ചിത്രം. ആദ്യ ഭാഗം കഥയിലെ മൂല്യവും ഒപ്പം ഡയറക്ട് ഒടിടി റിലീസ് എന്നതിനാലും ശ്രദ്ധിക്കപ്പെട്ടു. ഡി മധുവും സമ്പത്ത് നന്ദിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സൗന്ദരരാജനും സംഗീതം ബി അജനീഷ് ലോക്‌നാഥുമാണ് നിർവഹിച്ചത്.
തമന്നക്കൊപ്പം ഹേബ പട്ടേൽ, വസിഷ്ഠ എൻ സിംഹ, മുരളി ശർമ്മ, ശരത് ലോഹിതാശ്വ, യുവ, നാഗ മഹേസ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശക്തമായ ഒരു പ്രമേയം ഉണ്ടായിരുന്നിട്ടും മോശം കഥാഗതിക്കും സംവിധാനത്തിനും കടുത്ത വിമർശനങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ആദ്യ ചിത്രം ഒഡെല റെയിൽവേ സ്റ്റേഷൻ ഒരു മർഡർ മിസ്റ്ററി ചിത്രം ആണെങ്കിൽ ഒഡെല 2 ഒരു ഫാൻറസി ഹൊറർ ചിത്രം എന്ന നിലയിലാണ് ഇറങ്ങിയിരിക്കുന്നത്. സിനിമയ്ക്ക് ആദ്യദിനത്തിൽ ആകെ കിട്ടിയ കളക്ഷൻ വെറും 85 ലക്ഷം രൂപയാണ്
facebook twitter