യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചില കിഴക്കന്‍ വടക്കന്‍ മേഖലകളിലും ദ്വീപുകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്.
മണിക്കൂറില്‍ 10-20 കിലോമീറ്റര്‍ വേഗത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റു വീശും.ഇതു 30 കിലോമീറ്റര്‍ വരെ എത്താനും സാധ്യതയുണ്ട്.