+

‘രാജാസാബ്’ ചിത്രത്തിൻ്റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

‘രാജാസാബ്’ ചിത്രത്തിൻ്റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത്

പ്രഭാസ് നായകനായി, മാരുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഹൊറർ-ഫാന്റസി ചിത്രം ‘രാജാസാബ്’ 2026 ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നൽകിക്കൊണ്ട് പുറത്തിറങ്ങിയ ടീസറും ട്രെയിലറുകളും പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറഞ്ഞതുമായ ദൃശ്യാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘സിനിമ ഒരു ഉത്സവം തന്നെയാക്കിയ റിബൽ സാബ് പ്രഭാസിന് ജന്മദിനാശംസകൾ’ എന്ന ക്യാപ്ഷനോടെ, താരത്തിന്റെ കളർഫുൾ സ്പെഷ്യൽ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമെല്ലാം ചേർന്ന ഒരു പാൻ-ഇന്ത്യൻ ഹൊറർ ഫാൻ്റസി ത്രില്ലറാണ് ഈ ചിത്രം.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രഭാസിന്റെ ഇരട്ടവേഷമാണ് പ്രധാന ആകർഷണം. കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത, സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലിലുമുള്ള പുത്തൻ ലുക്കിലാണ് പ്രഭാസ് ഡബിൾ റോളിൽ എത്തുന്നത്. ഹൊറർ, ഫാന്റസി, റൊമാൻസ്, കോമഡി എന്നീ ഘടകങ്ങളെല്ലാം കോർത്തിണക്കി, മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകർച്ചയും ശ്രദ്ധേയമായിരുന്നു.

facebook twitter