+

രാജസ്ഥാന്‍ റോയല്‍സ് ഒത്തുകളിക്ക് പദ്ധതിയിട്ടോ? സഞ്ജുവിനും സംഘത്തിനും എതിരേ ബിസിസിഐ അന്വേഷണമോ? പരാതി നല്‍കി ടീം മാനേജ്‌മെന്റ്

2025 സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. 8 കളികളില്‍ ആകെ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. തുടര്‍ച്ചയായ രണ്ട് കളികള്‍ ദുരൂഹമായ രീതിയില്‍ അവസാന ഓവറില്‍ തോറ്റു.

ന്യൂഡല്‍ഹി: 2025 സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. 8 കളികളില്‍ ആകെ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. തുടര്‍ച്ചയായ രണ്ട് കളികള്‍ ദുരൂഹമായ രീതിയില്‍ അവസാന ഓവറില്‍ തോറ്റു.

എല്‍എസ്ജിക്കെതിരായ രണ്ട് റണ്‍ തോല്‍വിക്ക് ശേഷം, ഐപിഎല്ലില്‍ ഒത്തുകളി സജീവമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിതന്നെ മാച്ച് ഫിക്‌സിംഗ് ആരോപണവുമായി എത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍സിബി) അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനി ആണ് റോയല്‍സിനെതിരെ സംശയം ഉന്നയിച്ചിരിക്കുന്നത്.

അവസാന ഓവറിലെ ഒമ്പത് റണ്‍ ചേസ് ചെയ്യാന്‍ ആര്‍ആര്‍ പരാജയപ്പെട്ടതിനാല്‍ എല്‍എസ്ജിക്കെതിരായ മത്സരം ഒത്തുകളിയാണെന്ന് ഒരു കുട്ടി പോലും പറയുമെന്നാണ് ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൂടിയായ ജയ്ദീപ് ബിഹാനി ആരോപിക്കുന്നത്. ആര്‍സിഎയെ മാനേജ്മെന്റിന്റെ ഭാഗമാക്കാന്‍ അനുവദിക്കാത്തതിന് ഫ്രാഞ്ചൈസിയെയും ബിഹാനി വിമര്‍ശിച്ചു.

രാജസ്ഥാനിലെ സംസ്ഥാന സര്‍ക്കാരാണ് അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചത്. എല്ലാ മത്സരങ്ങളും ഒരു പ്രശ്നവുമില്ലാതെ നടക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. എന്നാല്‍, പിന്നീട് ഐപിഎല്‍ വന്നതോടെ ജില്ലാ പരിഷത്ത് (ജില്ലാ കൗണ്‍സില്‍) അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഐപിഎല്ലിനെ സംബന്ധിച്ചിടത്തോളം, ബിസിസിഐ ആദ്യം ഒരു കത്ത് അയച്ചത് ജില്ലാ പരിഷത്തിനല്ല, ആര്‍സിഎയ്ക്ക് മാത്രമാണ്.

അഡ്ഹോക്ക് കമ്മിറ്റിയെ ഒഴിവാക്കിയത് ഒത്തുകളിക്കു വേണ്ടിയാണെന്നാണ് ബിഹാനിയുടെ ആരോപണം. ഇദ്ദേഹത്തെ ആരോപണത്തില്‍ ബിസിസിഐ അമ്പേഷണം നടത്താന്‍ സാധ്യതയേറെയാണ്. സീസണില്‍ ടീമിന്റെ പല തോല്‍വികളും ദുരൂഹമാണെന്നിരിക്കെ സഞ്ജുവും സംഘവും അന്വേഷണത്തെ നേരിടേണ്ടിവന്നേക്കാം.

ആരോപണങ്ങളോട് രാജസ്ഥാന്‍ റോയല്‍സ് പ്രതികരിച്ചിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഫ്രാഞ്ചൈസിയുടെ പ്രതികരണം. ബിഹാനിയുടെ പരാമര്‍ശങ്ങള്‍ തെറ്റായതും, അടിസ്ഥാനരഹിതവും, യാതൊരു തെളിവുമില്ലാത്തതുമാണെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

സംഭവത്തില്‍  രാജസ്ഥാന്‍ മുഖ്യമന്ത്രി, കായിക മന്ത്രി, സംസ്ഥാന കായിക സെക്രട്ടറി എന്നിവര്‍ക്ക് ആര്‍ആര്‍  പരാതി നല്‍കി. ടീമിനെ മാത്രമല്ല, ബിസിസിഐ, രാജസ്ഥാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായികരംഗം എന്നിവയെയും മൊത്തത്തില്‍ ദോഷകരമായി ബാധിക്കുന്ന നിരുത്തരവാദപരവും ദോഷകരവുമായ പ്രസ്താവന നടത്തിയതിന് ജയ്ദീപ് ബിഹാനിക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ഫ്രാഞ്ചൈസി ആവശ്യപ്പെട്ടു.

എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് തോല്‍വികളുമായി ആര്‍ആര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഏപ്രില്‍ 24 ന് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് അവരുടെ അടുത്ത മത്സരം.

 

facebook twitter