+

രാജ്യത്തെ ഭാഷയുടെ പേരിൽ വിഭജിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം : രാജ് നാഥ് സിങ്

ന്യൂഡൽഹി: രാജ്യത്തെ ഭാഷയുടെ പേരിൽ വിഭജിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. ഹിന്ദി ഉൾപ്പെടെ എല്ലാ ഭാഷകളെയും സംരക്ഷിക്കാൻ ബി.ജെ.പിക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ചിലർ തമിഴിനെയും ഹിന്ദി ഭാഷയെയും ചൊല്ലി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ഹിന്ദിയും മറ്റ് ഇന്ത്യൻ ഭാഷകളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാ ഇന്ത്യൻ ഭാഷകൾക്കും ശക്തി പകരുന്നത് ഹിന്ദിയാണ്, അതു പോലെ ഹിന്ദിയെ ശക്തിപ്പെടുത്തുന്നതും മറ്റു ഭാഷകളാണ്," രാജ് നാഥ് സിങ് പറഞ്ഞു

തമിഴ് വനിതാ യോദ്ധാവ് റാണി വേലു നാച്ചിയറുടെ സ്മരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതിരോധമന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തിലും മണ്ഡല പുനർനിർണയ വിഷയത്തിലും കേന്ദ്രവുമായി തമിഴ്നാടിന് വിയോജിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻറെ പ്രതികരണം.

facebook twitter