ചെക്ക് കേസിൽ സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് മൂന്നു മാസം തടവ്

11:45 AM Jan 23, 2025 | Neha Nair

മുംബൈ : ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കോടതി. അദ്ദേഹത്തെ മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചു കൊണ്ട് അന്ധേരി മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു.

കഴിഞ്ഞ ഏഴ് വർഷമായി ചെക്ക് കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ശിക്ഷ വിധിച്ച സമയത്ത് രാം ഗോപാൽ വർമ്മ കോടതിയിൽ ഹാജരായിരുന്നില്ല.

തുടർന്ന് അദ്ദേഹത്തെ അറസ്റ്റു ചെയ്യാനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ മജിസ്‌ട്രേറ്റ് വൈ.പി. പൂജാരി ഉത്തരവിട്ടു. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിലെ 138-ാം വകുപ്പ് പ്രകാരമാണ് വർമ്മ ശിക്ഷിക്കപ്പെട്ടത്.

Trending :

രാം ഗോപാൽ വർമ മൂന്ന് മാസത്തിനകം പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിനാലചെക്ക് മടങ്ങിയെന്ന് കാണിച്ച് 2018-ൽ മഹേഷ്ചന്ദ്ര മിശ്ര എന്നയാൾ വർമ്മയുടെ സ്ഥാപനത്തിനെതിരെ കേസ് നൽകുകയായിരുന്നു. ഈ കേസിൽ, 2022 ജൂണിൽ വർമ്മയെ കോടതി ജാമ്യത്തിൽ വിടുകയായിരുന്നു.