+

ശ്രിരാമനാവാന്‍ രണ്‍ബീറിന് എത്ര? 'രാമായണ'ത്തിലെ 5 പ്രധാന താരങ്ങളുടെ പ്രതിഫലം

ശ്രിരാമനാവാന്‍ രണ്‍ബീറിന് എത്ര? 'രാമായണ'ത്തിലെ 5 പ്രധാന താരങ്ങളുടെ പ്രതിഫലം
ഇന്ത്യന്‍ സിനിമയിലെ വലിയ അംബീഷ്യല് പ്രോജക്റ്റുകളില്‍ ഒന്നാണ് രണ്ട് ഭാഗങ്ങളായി എത്തുന്ന രാമായണ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളും ചേര്‍ത്തുള്ള ബജറ്റ് 1600 കോടിയാണ്. ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരിലേക്ക് എത്തേണ്ട ചിത്രത്തിന് അത്തരത്തിലുള്ള കാസ്റ്റിംഗുമാണ് നിര്‍മ്മാതാക്കളും സംവിധായകനും ചേര്‍ന്ന് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ശ്രീരാമനെ അവതരിപ്പിക്കുന്ന രണ്‍ബീര്‍ കപൂറിന് 150 കോടിയാണ് ലഭിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് രണ്ട് ഭാഗങ്ങളും ചേര്‍ത്തുള്ള കണക്കാണ്. 75 കോടി വീതമാണ് ഓരോ ചിത്രത്തിലും അദ്ദേഹത്തിന് ലഭിക്കുക. രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് ഇത്. ഇതിന് മുന്‍പ് രണ്‍ബീര്‍ ഏറ്റവും പ്രതിഫലം വാങ്ങിയിട്ടുള്ള ചിത്രം ബ്രഹ്‍മാസ്ത്രയാണ്. 25- 30 കോടിയാണ് അദ്ദേഹം ആ ചിത്രത്തിന് കൈപ്പറ്റിയത്.
ശ്രീരാമന്‍ കഴിഞ്ഞാല്‍ രാമായണയിലെ ഏറ്റവും പ്രധാന കഥാപാത്രമായ രാവണനെ അവതരിപ്പിക്കുന്നത് കന്നഡ താരം യഷ് ആണ്. ഓരോ ഭാഗത്തിനും 50 കോടി വച്ച് 100 കോടിയാണത്രേ യഷിന് രാമായണ ഫ്രാഞ്ചൈസിയിലെ അഭിനയത്തിന് ലഭിക്കുക. കെജിഎഫ് ഫ്രാഞ്ചൈസിയിലെ യഷിന്‍റെ പ്രതിഫലം 30- 35 കോടി ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഓരോ ഭാഗത്തിനും 6 കോടി രൂപ വീതം കണക്കാക്കി ആകെ 12 കോടിയാണ് സായ് പല്ലവിക്ക് ഈ ഫിലിം ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ 2.5 മുതല്‍ 3 കോടി വരെ ഒരു ചിത്രത്തിന് വാങ്ങിയിരുന്ന സായ് പല്ലവിയുടെ ഇതുവരെയുള്ള കരിയര്‍ ബെസ്റ്റ് പ്രതിഫലം 5 കോടി ആയിരുന്നു. തെലുങ്ക് ചിത്രം തണ്ടേലില്‍ ആയിരുന്നു ഇത്.
ഹനുമാനെ അവതരിപ്പിക്കുന്ന സണ്ണി ഡിയോളിന് ഓരോ ഭാഗത്തിനും 20 കോടി ചേര്‍ത്ത് ഫ്രാഞ്ചൈസിക്ക് ആകെ 40 കോടിയാണ് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍. ഗദര്‍ 2 ല്‍ അഭിനയിച്ചതിന് സണ്ണി ഡിയോള്‍ വാങ്ങിയത് 20 കോടി ആയിരുന്നു. ലക്ഷ്‍മണന്‍റെ റോളില്‍ ചിത്രത്തില്‍ എത്തുന്നത് രവി ഡുബേ ആണ്. ഓരോ ഭാഗത്തിനും 2 കോടി ചേര്‍ത്ത് ആകെ 4 കോടി ആണത്രെ അദ്ദേഹത്തിന് ലഭിക്കുക
Trending :
facebook twitter