+

തരൂര്‍ പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും: രമേശ് ചെന്നിത്തല

തരൂര്‍ പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശശി തരൂരിന്റെ വിവാദ അഭിമുഖം അദ്ദേഹം രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് നല്‍കിയതാണെന്നാണ് മനസ്സിലാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതു വിവാദമാക്കാനോ, അതുമായി ബന്ധപ്പെട്ട പ്രതികരണത്തോ താനില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ നിന്നും വിട്ടു വന്ന സമയത്ത് തരൂരിനോട്, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന താന്‍ പാര്‍ട്ടിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നത് സത്യമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അദ്ദേഹത്തെപ്പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് നല്ലതായിരിക്കുമെന്ന വിശ്വാസത്തില്‍ അദ്ദേഹത്തെ ക്ഷണിച്ചു എന്നത് സത്യമാണ്. പാലക്കാട് നില്‍ക്കാനാണ് താന്‍ സജസ്റ്റ് ചെയ്തത്. താന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍, എറണാകുളത്ത് നടന്ന കെപിസിസിയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടു കൂടി തരൂരിനെ ക്ഷണിച്ചു. സോണിയാഗാന്ധി കൂടി പങ്കെടുത്ത ആ സമ്മേളനത്തില്‍ തരൂരിനെയും ഇരുത്തി. അങ്ങനെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നത്.

ശശി തരൂര്‍ പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണല്ലോ, കോണ്‍ഗ്രസ് അദ്ദേഹത്തെ നാലു തവണ എംപിയാക്കിയത്. കേന്ദ്രമന്ത്രിയാക്കി. പത്തു വര്‍ഷമായി കോണ്‍ഗ്രസിന് ലഭിക്കുന്ന നാല് സ്ഥിരം സമിതി അധ്യക്ഷ പദവിയില്‍ ഒന്ന് നല്‍കുന്നതുമെല്ലാം അതുകൊണ്ടാണല്ലോ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തരൂരുമായി ബന്ധപ്പെട്ട് വിവാദത്തിനൊന്നും താനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

facebook twitter