ദില്ലി: ബലാത്സംഗ പരാതി നടൻ ആശിഷ് കപൂറിനെ പൂനെയിൽ അറസ്റ്റ് ചെയ്തു.ദില്ലിയിലെ ഒരു വീട്ടിലെ പാര്‍ട്ടിക്കിടെ ശുചിമുറില് വെച്ച് ആശിഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ഇന്‍സ്റ്റഗ്രാം വഴിയാണ് ആശിഷിനെ പരിചയപ്പെട്ടതെന്നും പിന്നീട് സുഹൃത്തിന്റെ വീട്ടിലെ പാര്‍ട്ടിക്ക് ആശിഷ് ക്ഷണിക്കുകയായിരുന്നെന്നുമാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ ഓഗസ്റ്റ് 11നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഹിന്ദി സീരിയല്‍ സരസ്വതി ചന്ദ്ര, സ്വയം വരം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നു. മലയാളി പ്രേക്ഷകര്‍ക്കിടയിലും അറിയപ്പെടുന്ന താരമാണ് ആശിഷ്.