കണ്ണൂർ : കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവാദിയെന്ന് സി.പി.എം ആരോപിച്ച രാവഡ ചന്ദ്രശേഖറെ ഡി.ജി.പിയാക്കിയതിനെതിരെ സർക്കാരിനെ കൂത്തുപറമ്പ് വെടിവയ്പ്പ് ഓർമ്മിപ്പിച്ച പി. ജയരാജൻ തൻ്റെ മുൻ നിലപാടിൽ നിന്നും യൂടേൺ അടിക്കുന്നു. രാവഡ ചന്ദ്രശേഖറെ കോടതി കുറ്റവിമുക്തനാക്കിയതാണെന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രതികരണത്തോടെയാണ് ജയരാജൻ പതുക്കെ വിവാദങ്ങളിൽ നിന്നും തലയൂരിയത്.
പാലക്കാട് നിന്നാണ് മാധ്യമപ്രവർത്തകരോട് രാവ ഡ ചന്ദ്രശേഖരുടെ നിയമനം അറിഞ്ഞ് കൂത്തുപറമ്പ് വെടിവയ്പിനെ അനുസ്മരിച്ചത്. ഇതു സർക്കാർ തീരുമാനത്തോടുള്ള പ്രതിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. ജയരാജൻ്റെ പ്രതികരണത്തിന് അനുകൂലമായി ഇടതു സൈബർ അനുകൂലികളും രംഗത്തുവന്നതോടെ സംഭവം വിവാദമായി മാറി. ഇതോടെയാണ് ജയരാജൻ്റെ പ്രതികരണം തള്ളിക്കളഞ്ഞു കൊണ്ടു പാർട്ടി നേതാക്കൾ ഒന്നൊന്നായി രംഗത്തുവന്നത്. പാർട്ടിയിൽ ഒറ്റപ്പെടുമെന്ന തോന്നിയപ്പോഴാണ് താൻ രാവഡ ചന്ദ്രശേഖറിനെ അനുകൂലിച്ചു കൊണ്ടാണ് പ്രതികരിച്ചതെന്ന മലക്കംമറിച്ചൽ പി.ജയരാജൻ നടത്തിയത്.
തനിക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു ജയരാജൻ്റെ വിശദീകരണം. കമ്യുണിസ്റ്റ് പാർട്ടികൾക്ക് കൂട്ടായ നേതൃത്വമാണെന്നും താൻ ഉൾപ്പെടെയുള്ള നേതൃത്വമാണെന്നായിരുന്നു പി.ജയരാജൻ്റെ നിലപാട് മാറ്റം. തനിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഏറെ പിൻതുണ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും പി. ജയരാജൻ പാർട്ടിയിൽ ഒറ്റപ്പെട്ടുവെന്ന് പറയുന്ന മാധ്യമങ്ങൾ തന്നെയാണ് ഈ കാര്യം പറയുന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കൊല്ലം സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സ്ഥാനം പിടിക്കുമെന്ന് പി. ജയരാജൻ കരുതിയിരുന്നുവെങ്കിലും മുഖമന്ത്രിയുടെ വൈര്യനിര്യാതന ബുദ്ധി കാരണം സംസ്ഥാന കമ്മിറ്റിയിൽ തന്നെ ഒതുക്കുകയായിരുന്നു. മുതിർന്ന നേതാവായ പി. ജയരാജനെ ശോഭനാ ജോർജി രുന്ന ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്ത് ഇരുത്തിയതും അദ്ദേഹത്തെ അനുകൂലിക്കുന്നവരിൽ നിന്നുയർന്നിരുന്നു.