+

രവിവർമ ചിത്രങ്ങൾ സാങ്കേതികമികവോടെ ഇനി ആർട്ട് ഗാലറിയിൽ

രാജാ രവിവര്‍മ വരച്ച ചിത്രങ്ങള്‍ ഇനി സാങ്കേതികമികവോടെ സംരക്ഷിക്കാനും പ്രദര്‍ശനത്തിനായും മ്യൂസിയത്തില്‍ രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഒരുങ്ങി. 'ശകുന്തളയുടെ പ്രേമലേഖനവും' 'മുല്ലപ്പൂ ചൂടിയ നായര്‍ വനിത'യുമെല്ലാം ആര്‍ട്ട് ഗാലറിയില്‍ മികവോടെ കാണാനാകും

തിരുവനന്തപുരം: രാജാ രവിവര്‍മ വരച്ച ചിത്രങ്ങള്‍ ഇനി സാങ്കേതികമികവോടെ സംരക്ഷിക്കാനും പ്രദര്‍ശനത്തിനായും മ്യൂസിയത്തില്‍ രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഒരുങ്ങി. 'ശകുന്തളയുടെ പ്രേമലേഖനവും' 'മുല്ലപ്പൂ ചൂടിയ നായര്‍ വനിത'യുമെല്ലാം ആര്‍ട്ട് ഗാലറിയില്‍ മികവോടെ കാണാനാകും. അദ്ദേഹം കരികൊണ്ടു വരച്ച മയില്‍, കുതിര, ഒട്ടകസവാരി, ചിത്രശലഭം തുടങ്ങിയവയും ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്.


എണ്ണച്ചായാചിത്രങ്ങള്‍ ഉള്‍പ്പെടെ 46 പെയിന്റിങ്ങുകള്‍, 14 ഓലിയോഗ്രാഫുകള്‍ 16 പെന്‍സില്‍ സ്‌കെച്ചുകള്‍ എന്നിവയുള്‍പ്പെടെ 134-ഓളം രവിവര്‍മ ചിത്രങ്ങളാണ് ആര്‍ട്ട് ഗാലറിയിലുള്ളത്. മ്യൂസിയത്തിലെ മൃഗശാലയോടുചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഗാലറിയുള്ളത്. ലോകോത്തര പ്രശസ്തിയിലേക്കു ചിത്രങ്ങളെ എത്തിച്ച രാജാ രവിവര്‍മയുടെ 177-ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറുകള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

facebook twitter