രാവഡ ചന്ദ്രശേഖറിൻ്റെ ആദ്യ സന്ദർശനം കണ്ണൂരിൽ ;ഡി.ജി പി പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കണ്ടു

03:34 PM Jul 01, 2025 |


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കണ്ണൂരിൽ മേഖലാതല അവലോകനയോഗം ആരംഭിച്ചു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിലാണ് യോഗം നടക്കുന്നത്. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻ കുട്ടി, പിഎ മുഹമ്മദ് റിയാസ്, എംബി രാജേഷ്, ഒആർ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവരെ കൂടാതെ കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ കളക്ടർ, പോലീസ്, വനം തുടങ്ങി വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. 

കഴിഞ്ഞ മാസം കണ്ണൂർ നായനാർ അക്കാദമിയിൽ നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. കൃത്യം പത്ത് മണിക്ക് ആരംഭിച്ച യോഗത്തിൽ ചീഫ് സെക്രട്ടറി സംസാരിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിനു ശേഷമാണ് യോഗം തുടർന്നത്. കാട്ടാന ആക്രമണം, തെരുവ് നായ ശല്യം ഉൾപ്പെടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയാവും. 

സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റ രവത ചന്ദ്രശേഖർ ഉച്ചയ്ക്ക് മൂന്ന് മണിയോടെ അവലോകന വേദിയിൽ എത്തി. കണ്ണൂർ ഗവ ഗസ്റ്റ് ഹൗസിൽ നിന്നും പുതിയ ഡി.ജി.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.