ദോശ ചുടുമ്പോൾ കരിഞ്ഞുപോകാൻ കാരണം....

09:00 AM May 13, 2025 | Kavya Ramachandran

ദോശ ഉണ്ടാക്കുമ്പോൾ എണ്ണ കൂടിപ്പോകാനോ കുറയാനോ പാടില്ല. കൂടുതൽ എണ്ണ ഉപയോഗിക്കുന്നത് ദോശ എണ്ണമയമുള്ളതാക്കും. എന്നാൽ എണ്ണ കുറഞ്ഞുപോയാൽ ദോശ തവയിൽ ഒട്ടിപ്പിടിക്കുകയും ചെയ്യും. അതിനാൽ ദോശ ഉണ്ടാക്കുമ്പോൾ ശരിയായ അളവിൽ എണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എള്ളെണ്ണയാണ് ദോശ ഉണ്ടാക്കാൻ ഏറ്റവും ബെസ്റ്റ്.

തവയിൽ മാവ് പരത്തുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. മാവ് സമമായി പരത്തുന്നത് പ്രധാനമാണ്. മാവ് തുല്യമായി പരത്തിയില്ലെങ്കിൽ ദോശ തുല്യമായി വേവില്ല. ചില ഭാഗങ്ങൾ മാത്രം വേവുകയും ചില ഭാഗങ്ങൾ കരിഞ്ഞുപോവുകയും ചെയ്യും. ഇടത്തരം ചൂടിലാണ് ദോശ ചുട്ടെടുക്കേണ്ടത്. മിതമായ ചൂട് നിലനിർത്താൻ ശ്രദ്ധിക്കണം.

ദോശ മാവ് കട്ടിയുള്ളതോ വളരെ നേർത്തതോ ആകാനും പാടില്ല. മാവിന് കട്ടി കൂടിയാൽ ദോശ തുല്യമായി പരക്കില്ല. വളരെ നേ‌ർത്ത മാവാണെങ്കിൽ ദോശ ക്രിസ്‌പിയായി പോകും. മാവ് ശരിയായി പുളിച്ചില്ലെങ്കിലും ദോശ നന്നാവില്ല. ദോശ നല്ല സോഫ്‌ട് ആകണമെങ്കിൽ എട്ട് മുതൽ 12 മണിക്കൂർ വരെ പുളിപ്പിക്കണം.