ആവശ്യമായ ചേരുവകൾ
പാൽ-3 കപ്പ്
കസ്റ്റാർഡ് പൗഡർ-അര കപ്പ്
വാനില എസൻസ്-അര ടീസ്പൂൺ
പഞ്ചസാര-പാകത്തിന്
പഴവർഗങ്ങൾ
ഡ്രൈ ഫ്രൂട്സ്
തയാറാക്കുന്നു വിധം
പാൽ പഞ്ചസാരയും ചേർത്തു തിളപ്പിയ്ക്കുക. മറ്റൊരു പാത്രത്തിൽ അൽപം പാൽ ഒഴിയ്ക്കുക. ഇതു തിളപ്പിയ്ക്കുക. ഇതിനൊപ്പം കസ്റ്റാർഡ് പൗഡർ കലക്കി ഇളക്കിക്കൊണ്ടിരിയ്ക്കുക. ഈ മിശ്രിതം തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലിൽ ചേർത്തിളക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കും. ഈ മിശ്രിതം അൽപം കട്ടിയാകുമ്പോൾ വാങ്ങി വയ്ക്കാം. വാനില എസൻസ് ചേർത്തിളക്കുക. ഇതിൽ അരിഞ്ഞ പഴവർഗങ്ങൾ ചേർക്കാം. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം. ഫ്രീസറിൽ വയ്ക്കരുത്