ചേരുവകൾ
എണ്ണ/നെയ്യ്
വഴനയില
ഗ്രാമ്പൂ
ബേക്കിംഗ് പൗഡർ
ഏലയ്ക്ക
ഉള്ളി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക്
മഞ്ഞൾപ്പൊടി
മുളകുപൊടി
തക്കാളി
ഗ്രീൻപീസ്
ഉപ്പ്
മല്ലിയില
പുതിനയില
അരി
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നെയ്യ് ചേർക്കാം.
നെയ്യ് ചൂടായി വരുമ്പോൾ വഴനയില, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചേർത്തു വഴറ്റാം.
ഇതിലേയ്ക്ക് ഉള്ളി, പച്ചമുളക്, എന്നിവ ചെറുതായി അരിഞ്ഞു ചേർക്കാം.
സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.
ഇതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഒട്ടിപ്പിടിക്കാതിരിക്കാൻ ചെറുതായി ഇളക്കാം. (ആവശ്യമെങ്കിൽ അല്പം വെള്ളം തളിക്കാം).
ഇനി രണ്ട് തക്കാളി അരിഞ്ഞതു ചേർത്ത് മൃദുവാകുന്നതു വരെ വേവിക്കാം.
തുടർന്ന് ഒരു കപ്പ് ഗ്രീൻ പീസ്, 1 ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കാം.
ഇതിലേയ്ക്ക് ഒരു കപ്പ് വെള്ളം ചേർത്തു വേവിക്കാം. മുകളിൽ പുതിനയിലയും, മല്ലിയിലയും ചേർക്കാം.
പാത്രം അടച്ചു വച്ച് തിളപ്പിക്കാം. വെള്ളം വറ്റിയതിനു ശേഷം ചോറ് ഇളക്കിയെടുക്കാം.
തക്കാളി, ഗ്രീൻ പീസ് എന്നിവയോടൊപ്പം കാരറ്റ്, ബീൻസ് തുടങ്ങിയ പച്ചക്കറികൾ ലഭ്യമാണെങ്കിൽ അതും ചേർക്കാം. വേവിച്ചെടുത്ത് ചോറ് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.