ആവശ്യ സാധനങ്ങൾ:
ഉരുള കിഴങ്ങ് – 2 എണ്ണം ( ക്യൂബ് സൈസിൽ അരിഞ്ഞത് )
പച്ചമുളക് – നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷ്ണം ( ചെറുതായി അരിഞ്ഞത് )
തേങ്ങാ പാൽ – രണ്ടാം പാൽ ( 2 കപ്പ് )
ഒന്നാം പാൽ – ഒരു തേങ്ങയുടെ പാൽ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു കുക്കറിൽ അരിഞ്ഞ് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും, പച്ചമുളകും, ഇഞ്ചിയും, ആവശ്യത്തിന് ഉപ്പും രണ്ടാം പാലിൽ രണ്ട് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ശേഷം പ്രഷർ പോകുന്നത് വരെ വെയ്ക്കുക. ശേഷം ഒരു പാനിൽ വേവിച്ച് വെച്ചിരിക്കുന്നത് ഒന്ന് കൂടെ വേവിക്കുക. കഷ്ണങ്ങൾ നന്നായി വെന്ത ശേഷം ഒന്നാം പാൽ ചേർക്കുക. ഒന്നാം പാൽ ചേർത്ത ശേഷം ഒന്ന് ചൂടാക്കി തീ ഓഫ് ചെയുക. എന്നിട്ട് ആവശ്യത്തിന് വെളിച്ചെണ്ണ മുകളിൽ ചേർത്ത കൊടുക്കാം. നല്ല ഉരുള കിഴങ്ങ് സ്റ്റ്യൂ റെഡി.