അവോക്കാഡോ, പപ്പായ, വിവിധതരം ബെറികൾ തുടങ്ങിയ പഴങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
1. അവോക്കാഡോ
അവോക്കാഡോയിൽ ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു, അതിലൂടെ കൊഴുപ്പുകളുടെ സംഭരണം തടയുന്നു. പകുതി അവോക്കാഡോ ലഘുഭക്ഷണമായി അല്ലെങ്കിൽ സാലഡിൽ ഉൾപ്പെടുത്തി കഴിക്കാം. അതിരാവിലെ അല്ലെങ്കിൽ ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിക്കാണ് അവോക്കാഡോ കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയം.
2. ബെറികൾ
ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളും വയറിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന പഴങ്ങളാണ്. ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും സമ്പന്നമാണ് ഇവ. വിശപ്പ് നിയന്ത്രിക്കുകയും കൊഴുപ്പ് ശേഖരണം തടയുകയും ചെയ്യുന്നു. ഒരു കപ്പ് ബെറികൾ ലഘുഭക്ഷണമായി കഴിക്കുക അല്ലെങ്കിൽ യോഗർട്ടിൽ ചേർത്ത കഴിക്കാം. ഇതൊരു പ്രഭാതഭക്ഷണമായോ ഡെസർട്ടായോ കഴിക്കാം.
3. ആപ്പിൾ
ആപ്പിളിൽ നാരുകളും വെള്ളവും കൂടുതലാണ്. കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നിലനിർത്തുകയും പകൽ സമയത്ത് കുറച്ച് ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും. ഒരു ദിവസം ഒരു ആപ്പിൾ തൊലിയോടുകൂടി കഴിക്കാൻ ശ്രിമിക്കുക. രാവിലെ പ്രഭാത ഭക്ഷണത്തിനൊപ്പമോ അതല്ലെങ്കിൽ വ്യായാമത്തിനു മുൻപുള്ള സ്നാക്സ് ആയോ കഴിക്കാം.
4. തണ്ണിമത്തൻ
തണ്ണിമത്തൻ വയറിലെ കൊഴുപ്പ് എരിച്ചു കളയാൻ ഏറ്റവും ഫലപ്രദമായ പഴങ്ങളിൽ ഒന്നാണ്. അവയ്ക്ക് കുറഞ്ഞ കലോറിയുണ്ട്. ശരീരത്തിൽനിന്ന് വിഷാംശം ഇല്ലാതാക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഒരു ലഘുഭക്ഷണമായി രണ്ട് കപ്പ് അല്ലെങ്കിൽ ഭക്ഷണത്തിന് മുമ്പായി കഴിക്കാം. ഉച്ചഭക്ഷണത്തിനു മുമ്പായോ അത്താഴത്തിന് മുമ്പോ ആണ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
5. പപ്പായ
വയറിലെ കൊഴുപ്പ് കത്തിക്കാൻ ഏറ്റവും ഫലപ്രദമായ പഴങ്ങളിലൊന്നാണ് പപ്പായ. ഒരു ദിവസം ഒരു കപ്പ് പപ്പായ കഴിക്കാം അല്ലെങ്കിൽ സ്മൂത്തികളിൽ ചേർക്കുക. രാവിലെയോ വൈകുന്നേരമോ ലഘുഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്.
6. പൈനാപ്പിൾ
ശരീരഭാരം കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഒരു ദിവസം ഒരു കപ്പ് പൈനാപ്പിൾ കഴിക്കാം. ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ് നല്ലത്.