+

ക്ഷയരോഗം' വിഷയമായി റീല്‍സ് മത്സരം

ക്ഷയരോഗ നിവാരണത്തിന്റെ ഭാഗമായി  നൂറുദിന പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി വീഡിയോ/ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ക്ഷയരോഗം എന്നതാണ് വിഷയം.

ക്ഷയരോഗ നിവാരണത്തിന്റെ ഭാഗമായി  നൂറുദിന പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി വീഡിയോ/ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ക്ഷയരോഗം എന്നതാണ് വിഷയം.

വീഡിയോ/ റീല്‍സ് തയ്യാറാക്കി സ്വന്തം ഫേസ്ബുക്/ യൂട്യൂബ്/ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെക്കുകയാണ് വേണ്ടത്. വീഡിയോ ലിങ്ക്, വീഡിയോ ചെയ്തയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 9633944922 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയയ്ക്കണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ കോഴിക്കോട് സ്ഥിരതാമസക്കാരോ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ആയിരിക്കണം.

ഒന്നിലധികം പേര്‍ ചേര്‍ന്ന് ചെയ്യുന്ന വീഡിയോ ആണെങ്കില്‍ മറ്റുള്ളവരെ പ്രതിനിധീകരിച്ചു ഒരാളുടെ പേരും വിലാസവും അയച്ചാല്‍ മതി. കൂടുതല്‍ കാഴ്ചക്കാരെ ലഭിച്ച വീഡിയോയ്ക്ക് 10,000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. പ്രശസ്തി പത്രം ജില്ലാ കളക്ടര്‍ സമ്മാനിക്കും. സമ്മാന തുക പിന്നീട് ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാകുന്നതാണ്.

ഒരേ വീഡിയോ ഒന്നിലധികം അക്കൗണ്ടുകളില്‍ പങ്കുവെക്കുന്ന പക്ഷം കൂടുതല്‍ കാഴ്ചക്കാരെ ലഭിച്ച വീഡിയോ പരിഗണിക്കും. വീഡിയോ മാര്‍ച്ച് 10 നും 21 നും ഇടയ്ക്ക് പങ്കുവെച്ചവയായിരിക്കണം. 22ാം തിയതി വരെയുള്ള കാഴ്ചക്കാരുടെ എണ്ണമാണ് മത്സരത്തിന് പരിഗണിക്കുക.

facebook twitter