+

മനസും വയറും നിറയ്ക്കുന്ന കരിക്കിന്‍ കുലുക്കി സര്‍ബത്ത്

മനസും വയറും നിറയ്ക്കുന്ന കരിക്കിന്‍ കുലുക്കി സര്‍ബത്ത്

ചേരുവകള്‍

കരിക്ക് വെള്ളം- 2 കപ്പ്

ഉപ്പ്- 1/4 ടീസ്പൂണ്‍

പഞ്ചസാര- 2 ടീസ്പൂണ്‍

പച്ചമുളക് – 2 എണ്ണം

നാരങ്ങാനീര്- 1/2 ടീസ്പൂണ്‍

ഐസ് ക്യൂബ്‌സ്- ആവശ്യത്തിന്

കസ്‌കസ്- ആവശ്യത്തിന്

നാരങ്ങ- 2

തയ്യാറാക്കുന്ന വിധം

ഗ്ലാസ് ജാറിലേക്ക് രണ്ട് കപ്പ് കരിക്കിന്‍ വെള്ളം ഒഴിക്കാം.

കാല്‍ ടീസ്പൂണ്‍ ഉപ്പ്, രണ്ട് ടീസ്പൂണ്‍ പഞ്ചസാര, രണ്ട് പച്ചമുളക് പിളര്‍ന്നത് എന്നിവ ചേര്‍ക്കാം.

ഇതിലേക്ക് അര ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് അടച്ച് കുലുക്കിക്കുക

മറ്റൊരു ഗ്ലാസില്‍ ഐസ്‌ക്യൂബ് എടുക്കാം.

അതിലേക്ക് വെള്ളത്തില്‍ കുതിര്‍ത്തു വച്ച കസ്‌കസ് ചേര്‍ക്കുക

അതിലേക്ക് നാരങ്ങയുടെ ചെറിയ കഷ്ണവും ചേര്‍ത്ത് കുലുക്കിയെടുത്ത കരിക്കിന്‍ വെള്ളം അതിലേക്ക് ഒഴിച്ച് കുടിക്കാം.

facebook twitter