+

ഇടുക്കിയില്‍ ശക്തമായ മഴ ; മുല്ലപ്പെരിയാര്‍ ഡാം തുറക്കും

മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു

ഇടുക്കിയില്‍ മഴ ശക്തമായി തുടരുകയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിക്ക് മുകളില്‍ എത്തി. 

മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു. 13 ഷട്ടറുകള്‍ രാവിലെ 8 മണിക്ക് തുറക്കുമെന്ന് തമിഴ് നാട് അറിയിച്ചു. സെക്കന്റില്‍ 5000 ഘനയടി വെള്ളം വരെ തുറന്നു വിടും. പെരിയാര്‍ നദിയില്‍ ജലനിരപ്പ് കുറവായതിനാലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എന്നാല്‍ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. അതിനിടെ, ഇടുക്കി കല്ലാര്‍ ഡാം തുറന്നു.

facebook twitter