1. കട്ടിങ് ബോർഡിലുള്ള കാണാൻ കഴിയാത്ത സുഷിരങ്ങൾ നമ്മൾ മുറിച്ച പച്ചക്കറികളിൽ നിന്നുള്ള ഈർപ്പത്തെ വേഗം ആഗിരണം ചെയ്യും. ഇത് ഫംഗസ്, പൂപ്പൽ, മറ്റ് ബാക്റ്റീരിയകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
2. തടി കൊണ്ടുള്ള കട്ടിങ് ബോർഡുകൾ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. അത്തരത്തിൽ കേടുവന്ന കട്ടിങ് ബോർഡുകൾ നന്നായി വൃത്തിയാക്കാൻ സാധിക്കാതെ വരാം. ഇത് ആരോഗ്യത്തിന് ഹാനികരമാകുന്ന ബാക്റ്റീരിയകൾ പെരുകാൻ അവസരമുണ്ടാക്കും.
3. ബാക്ടീരിയ നിറഞ്ഞ കട്ടിങ് ബോർഡ് കൊണ്ട് പച്ചക്കറികൾ മുറിക്കുകയാണെങ്കിൽ അവ ഭക്ഷണത്തിൽ വരുകയും അതുമൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
4. ചില സമയങ്ങളിൽ കട്ടിങ് ബോർഡിൽ നിന്നുള്ള തടിയുടെ കണികകൾ ഭക്ഷണത്തിൽ ചേർന്നെന്നു വരാം. ഇത് അറിയാതെ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷ്യജന്യ രോഗങ്ങൾക്ക് വഴിയൊരുക്കും.
5. പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങിയവ മുറിക്കാൻ ഒരേ കട്ടിങ് ബോർഡ് ഉപയോഗിക്കരുത്. ഇത് ഭക്ഷണ വസ്തുക്കളിലെ അണുക്കളെ മറ്റ് ഭക്ഷണ ഇനത്തിലും പകരാൻ കാരണമാകും.
6. ഉപയോഗിക്കുമ്പോഴും ഉപയോഗശേഷവും കട്ടിങ് ബോർഡ് വൃത്തിയായി കഴുകി സൂക്ഷിക്കണം. കഴുകിയതിന് ശേഷം കട്ടിങ് ബോർഡിലെ ഈർപ്പം പൂർണമായും പോയെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്