വയനാട് പുനരധിവാസത്തില്‍ വീഴ്ച പറ്റിയെന്ന ആരോപണവുമായി സിപിഐ. തദ്ദേശ വകുപ്പിന് വയനാട് പുനരധിവാസത്തില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു രംഗത്ത്. അര്‍ഹരായ പലരെയും പുറത്താക്കിയാണ് കരട് പട്ടിക തയ്യാറാക്കിയതെന്നും പിഴവില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. 26-ന് മന്ത്രിസഭാ യോഗം പദ്ധതി രേഖ അംഗീകരിക്കും. പട്ടികയിലെ അപാകതകള്‍ പരിഹരിക്കും. ടൗണ്‍ഷിപ്പ് എങ്ങനെ എന്ന കാര്യത്തിലും ചര്‍ച്ച നടന്നു. ചുമതല സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. കിഫ്ബിയുടെ ടൗണ്‍ഷിപ്പ് ഡിസൈനാണ് ചര്‍ച്ച് ചെയ്തത്.
ടൗണ്‍ഷിപ്പില്‍ 1000 സ്‌ക്വയര്‍ഫീറ്റുള്ള ഒറ്റനില വീടുകള്‍ ഒരുങ്ങുമെന്ന് യോഗത്തില്‍ അറിയിച്ചു. വീടുകള്‍ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.