+

വീണ്ടും ദുരഭിമാനക്കൊല ; ഗുജറാത്തിൽ ലിവ് ഇൻ റിലേഷൻഷിപ്പിലായ മകളെ അച്ഛനും അമ്മാവനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു

വീണ്ടും ദുരഭിമാനക്കൊല ; ഗുജറാത്തിൽ ലിവ് ഇൻ റിലേഷൻഷിപ്പിലായ മകളെ അച്ഛനും അമ്മാവനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്തയിൽ ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്. 18കാരിയായ ചന്ദ്രികയെന്ന യുവതിയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. ആൺസുഹൃത്തിന്റെ കൂടെ ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ആൺസുഹൃത്ത് ഹരേഷ് ചൗധരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജൂൺ 25നായിരുന്നു അതിദാരുണ സംഭവം നടന്നത്. പെൺകുട്ടി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടാൻ കാത്തിരിക്കുകയായിരുന്നു. പഠനം തുടരാനും ഒറ്റയ്ക്ക് ജീവിക്കാനും തീരുമാനിച്ചത് കുടുംബത്തിന് അംഗീകരിക്കാനാകാത്തതായിരുന്നു. പിതാവ് സെന്ധ ചന്ദ്രികയ്ക്ക് പാലിൽ മയക്കുമരുന്ന് കലക്കി നൽകി, ഷാൾ ഉപയോഗിച്ച് സെന്ധനും അമ്മാവൻ ശിവറാമും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരും ചേർന്ന് പെട്ടെന്ന് തന്നെ ചന്ദ്രികയുടെ സംസ്‌കാരവും നടത്തി. ചന്ദ്രികയ്ക്ക് ഹൃദയാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു നാട്ടുകാരോട് പറഞ്ഞത്. സംഭവം പൊലീസ് അറിഞ്ഞതിനെ തുടർന്ന് പിതാവ് ഒളിവിലാണ്. നിലവിൽ ശിവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരേഷ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചന്ദ്രികയുടെ കൊല നടക്കുന്നത്.

facebook twitter