+

പിക്സൽ 9എ ഉടൻ വിപണിയിലെത്തും

എ സീരീസിലെ ഏറ്റവും പുതിയ മോഡലായ ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിൽ  കഴിഞ്ഞ ആഴ്ചയാണ് റിവീൽ ചെയ്തത്. ലോഞ്ചിംഗിൽ ലഭ്യതാ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

എ സീരീസിലെ ഏറ്റവും പുതിയ മോഡലായ ഗൂഗിൾ പിക്സൽ 9എ ഇന്ത്യയിൽ  കഴിഞ്ഞ ആഴ്ചയാണ് റിവീൽ ചെയ്തത്. ലോഞ്ചിംഗിൽ ലഭ്യതാ വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. ഏപ്രിലിൽ ഫോൺ വിപണിയിൽ ലഭ്യമാകുമെന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങൾ നോക്കാം:

 ഇന്ത്യയിലെ ലഭ്യത:

ഏപ്രിൽ 16 മുതൽ പിക്സൽ 9എ ഇന്ത്യൻ മാർക്കറ്റിലെത്തുമെന്ന് ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒബ്സിഡിയൻ, പോർസലൈൻ, ഐറിസ് എന്നീ മൂന്ന് കളർ ഓപ്ഷനുകളാകും ഫോണിന് ഉണ്ടാകുക. ഫ്ലിപ്കാർട്ടിൽ നിന്നും മറ്റ് റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാം. ഇന്ത്യയിൽ ഫോണിന്റെ 8 ജിബി റാം+ 256 ജിബി വേരിയന്റിന് 49,999 രൂപയായിരിക്കും. അതേസമയം യുഎസിലും മറ്റ് ചില രാജ്യങ്ങളിലും ഫോൺ നാല് കളർ ഓപ്ഷനുകളിലാണ് പുറത്ത് വരുന്നത്. മാത്രമല്ല ഫോണിൻ്റെ 128ജിബി സ്റ്റോറേജ് വേരിയൻ്റും ലഭ്യമാണ്.

സ്പെസിഫിക്കേഷനുകൾ:

120Hz വരെ റിഫ്രഷ് റേറ്റ്, 2,700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവയുള്ള 6.3 ഇഞ്ച് ആക്റ്റുവ പോൾഡ് ഡിസ്പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകൽപ്പന. ഡ്യുവൽ സിം ഫോൺ ആൻഡ്രോയിഡ് 15ലാണ് പ്രവർത്തിക്കുന്നത്.കൂടാതെ ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ ഫോണിന് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 8ജിബി റാമും 256ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ടെൻസർ G4 SoC ചിപ്പാണ് ഫോണിന് കരുത്ത് പകരുന്നത്. അധിക സുരക്ഷയ്ക്കായി ഗൂഗിൾ ഒരു ടൈറ്റൻ M2 കോ-പ്രോസസറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒപ്റ്റിക്‌സിലേക്ക് വന്നാൽ, 48-മെഗാപിക്സൽ പ്രൈമറി സെൻസറും 13-മെഗാപിക്സൽ അൾട്രാവൈഡ് യൂണിറ്റും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 13-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. ആഡ് മി, റീഇമാജിൻ, മാജിക് ഇറേസർ, ഫോട്ടോ അൺബ്ലർ, ബെസ്റ്റ് ടേക്ക് തുടങ്ങിയ നിരവധി എഐ ക്യാമറ സവിശേഷതകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 23W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,100mAh ബാറ്ററിയാണ് ഫോണിൻ്റെ പവർ ഹൌസ്. ഫേസ് അൺലോക്കിനൊപ്പം ബയോമെട്രിക്സിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഇതിലുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 6E, ബ്ലൂടൂത്ത് 5.3, NFC, GPS, ഒരു USB ടൈപ്പ്-C 3.2 പോർട്ട് എന്നിവ ഉൾപ്പെട്ടിരിക്കുന്നത്.

facebook twitter