
കൊച്ചി: കേരളത്തില്‍ അഞ്ച് ലക്ഷം വീടുകളില്‍ അതിവേഗ ഫിക്‌സഡ് വയര്‍ലെസ്, വയര്‍ലൈന്‍ ബ്രോഡ്ബാന്റ് സേവനങ്ങളെത്തിച്ച് റിലയന്‍സ് ജിയോ. സംസ്ഥാനത്ത് ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ വ്യാപിപ്പിച്ചാണ് ഈ വിജയം.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ 2025 ജൂലായ് മാസത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2025 ജൂലായ് 31 വരെ കേരളത്തില്‍ ജിയോയ്ക്ക് 1.31 ലക്ഷം 5G ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (FWA) ഉപഭോക്താക്കളുണ്ട്. ഈ വിഭാഗത്തില്‍ ജിയോയ്ക്ക് 79 ശതമാനത്തിന്റെ വിപണി വിഹിതമുണ്ട്. തൊട്ടു പിന്നിലുള്ള സേവന ദാതാവിന് ഈ വിഭാഗത്തില്‍ ഉള്ളത് 35,500 ഉപഭോക്താക്കള്‍ മാത്രമാണ്. കൂടാതെ, 3.87 ലക്ഷം ഉപഭോക്താക്കള്‍ ജിയോഫൈബര്‍, യുബിആര്‍ ടെക്‌നോളജിയിലുള്ള എയര്‍ഫൈബര്‍ എന്നിവ വഴി കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് രണ്ടും ഉള്‍പ്പെടെയാണ് ആകെ ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 5 ലക്ഷം കവിഞ്ഞത്.
കേരളത്തിലെ 14 ജില്ലകളിലും, എല്ലാ നഗരങ്ങളിലും, ആയിരക്കണക്കിന് ഗ്രാമങ്ങളിലും, വിദൂര പ്രദേശങ്ങളിലും ജിയോഎയര്‍ഫൈബറും ജിയോഫൈബര്‍ സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.
ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് നിരവധി OTT ആപ്പുകള്‍, ലൈവ് ടിവി, ഗെയിമിംഗ്, ക്ലൗഡ്-ബേസ്ഡ് വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് ആയ ജിയോ പി സി എന്നിവയ്ക്ക് ആക്സസ് നല്‍കുന്നു. ഇവയെല്ലാം ജിയോഎയര്‍ഫൈബര്‍, ജിയോഫൈബര്‍ സേവനങ്ങളിലൂടെ ലഭ്യമാക്കപ്പെടുന്നു.
ഗ്രാമീണ കേരളത്തില്‍ പ്രത്യേകിച്ച് ജിയോഎയര്‍ഫൈബറിന്റെ വേഗത്തിലുള്ള വളര്‍ച്ച വിശ്വസനീയമായ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിനുള്ള ഉയര്‍ന്ന ആവശ്യകത തെളിയിക്കുന്നുവെന്ന് കമ്പനി പറഞ്ഞു. പരമ്പരാഗത ഫൈബര്‍-ടു-ദ-ഹോം (FTTH) വിന്യാസങ്ങള്‍ പ്രയാസമുള്ളിടത്ത് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വഴി കണക്ടിവിറ്റി വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് ജിയോഎയര്‍ഫൈബര്‍.