തീരുവ നടപടികള്‍ വിലക്കിയ ഫെഡറല്‍ വ്യാപാര കോടതിയുടെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പ്രഖ്യാപിച്ച് അപ്പീല്‍ കോടതി. കേസ് വീണ്ടും ജൂണ്‍ 9 ന് പരി?ഗണിക്കും. തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതിയുടെ വിധിക്കാണ് സ്റ്റേ വന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും ഫെഡറല്‍ വ്യാപാര കോടതി പറഞ്ഞിരുന്നു.
തീരുവ നടപടികള്‍ 10 ദിവസങ്ങള്‍ക്കകം നിര്‍ത്തലാക്കണമെന്നായിരുന്നു ഫെഡറല്‍ കോടതിയുടെ ഉത്തരവ്. അമേരിക്കയുടെ സാമ്പത്തിക അടിയന്തിര സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുവ നടപടികളെന്നാണ് വൈറ്റ് ഹൌസ് വാദിച്ചിരുന്നത്. സാമ്പത്തിക അനിവാര്യതയെ തടയാന്‍ തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാര്‍ക്ക് കഴിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നു.