+

വിവാഹബന്ധം നിലനിൽക്കെ വീണ്ടും വിവാഹം; കൊല്ലത്ത് 51-കാരന്‌ തടവും പിഴയും

വിവാഹബന്ധം നിലനിൽക്കെ വീണ്ടും വിവാഹം; കൊല്ലത്ത് 51-കാരന്‌ തടവും പിഴയും

കൊല്ലം: ഒന്നാംവിവാഹബന്ധം നിയമപരമായി നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത കൊല്ലം മയ്യനാട് സ്വദേശി നവാസി(51)നെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 5,000 രൂപ പിഴയും ഒരുവർഷം തടവുമാണ്‌ ശിക്ഷ.

2010-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരവിപുരം സ്വദേശിനിയെ മുസ്‌ലിം മതാചാരപ്രകാരം വിവാഹം ചെയ്യുകയും ഈ ബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. അഭിഭാഷകരായ സി.അതുൽ, ലിജിൻ ഫെലിക്സ്, ഹരിശങ്കർ, അമൽ മേനോൻ എന്നിവർ വാദിക്കുവേണ്ടി ഹാജരായി.

Trending :
facebook twitter