സൗദിയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വര്‍ധിച്ചു. ഒക്ടോബര്‍ മാസത്തില്‍ മാത്രം അയച്ചത് 1370 കോടി റിയാല്‍. 2024 ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ധന രണ്ട് ശതമാനം.
അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍ സൗദി പൗരന്മാര്‍ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വര്‍ധന. സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) നല്‍കിയ കണക്കുകള്‍ പ്രകാരം, ഒക്ടോബറിലെ പ്രവാസികളുടെ പണമിടപാടുകള്‍ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വര്‍ധിച്ചത്.
Trending :