ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കാൻ കടലമാവ്

09:20 AM Oct 31, 2025 | Kavya Ramachandran

വരണ്ടതും സെന്‍സിറ്റീവായതുമായ ചര്‍മമുള്ളവര്‍ക്ക് മികച്ച തെരഞ്ഞെടുപ്പാണ് കടലമാവ്. എക്‌സ്‌ഫോളിയേറ്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ചര്‍മത്തിലെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്ത് ചര്‍മത്തെ മൃദുവും തിളക്കമുള്ളതുമാക്കാന്‍ ഇത് സഹായിക്കുമെന്ന് ഫേഷ്യല്‍ പീല്‍ ഓഫ് മാസ്‌ക് ജെല്‍ കണ്ടെയ്‌നിംഗ് ഗ്രാംഫ്‌ലോര്‍ എന്ന പഠനത്തില്‍ പറയുന്നുണ്ട്.

അധികമുള്ള സെബത്തെ ആഗിരണം ചെയ്യുന്നതിലൂടെ ചര്‍മത്തില്‍ അധികമുള്ള എണ്ണമയം ഇല്ലാതാക്കാനും കടലമാവ് നല്ലതാണ്. കറുത്ത പാടുകളും സണ്‍ ടാനും ഹൈപ്പര്‍ പിഗ്മെന്റേഷനും കുറച്ച് ചര്‍മത്തിന്റെ തിളക്കം വീണ്ടെടുക്കാനും ഇത് ഫലപ്രദമാകുന്നുണ്ട്.

വാക്‌സിങിന് പകരമായി മുഖത്തെ നേര്‍ത്ത രോമങ്ങള്‍ നീക്കം ചെയ്യാനും കടലമാവ് മികച്ചതാണ്. ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുള്ള കേടുപാടുകളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും കോളാജാന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനും കടലമാവ് സഹായിക്കുന്നതാണ്.

ചര്‍മത്തിലെ നേര്‍ത്ത വരകള്‍, ചുളിവുകള്‍ എന്നിവ കുറയ്ക്കുന്നത് വഴി വാര്‍ധക്യ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കടലമാവ് പ്രകൃതിദത്ത മോയ്‌സ്ച റൈസറായി പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.