സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം എക് ഥ ടൈഗർ റി റിലീസിന്. 2012 ൽ റിലീസ് ചെയ്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നായിരുന്നു. YRF സ്പൈ യൂണിവേഴ്‌സിലെ ആദ്യ ചിത്രവും എക് ഥ ടൈഗർ ആയിരുന്നു.
കളക്ഷൻ ട്രാക്കർ ആയ സൈനിക്.കോം പ്രകാരം ₹ 320 കോടിയാണ് ആ വർഷം ആഗോളതലത്തിൽ കളക്ഷൻ നേടിയത്. ഇന്ത്യയിൽ നിന്ന് ₹ 263 കോടിയും. ₹ 198.78 കോടി നെറ്റ് കളക്ഷനും ചിത്രം നേടി.
കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാനും കത്രീന കൈഫും കൂടാതെ രൺവീർ ഷോറി, റോഷൻ സേത്ത്, ഗിരീഷ് കർണാട്, ഗാവി ചാഹൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ റി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ ആണ് സൽമാൻ ഖാന്റെ ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം. അതിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. 2020-ൽ ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാൻ താഴ്വരയിലുണ്ടായ സംഘർഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം