ഓണം സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷൻ ആരംഭിച്ചു

01:25 PM Aug 02, 2025 |


തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷൻ ആരംഭിച്ചു.എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു റൂട്ടിലെ രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷൻ-കൊല്ലം-മംഗളൂരു ജങ്ഷൻ, മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ തുടങ്ങിയ തീവണ്ടികളിലാണ് മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിച്ചത്.

ഓഗസ്റ്റ് ഒന്നുമുതല്‍ റിസർവേഷൻ ആരംഭിച്ച ട്രയിനുകള്‍

06119 ചെന്നൈ സെൻട്രല്‍- കൊല്ലം പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 27, സെപ്റ്റംബർ 03, സെപ്റ്റംബർ 10 എന്നീ തീയതികളില്‍ സർവീസ്)

06120 കൊല്ലം- ചെന്നൈ സെൻട്രല്‍ പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 28, സെപ്റ്റംബർ 04, 11 എന്നീ തീയതികളില്‍ സർവീസ്)

06041 മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 04, 06, 11, 13 തീയതികളില്‍ സർവീസ്)

06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 05, 07, 12, 14 തീയതികളില്‍ സർവീസ്)

06047 മംഗളൂരു ജങ്ഷൻ- കൊല്ലം എക്സ്പ്രസ്( ഓഗസ്റ്റ് 25, സെപ്റ്റംബർ 01, 08 തീയതികളില്‍ സർവീസ്)

06048 കൊല്ലം-മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 26, സെപ്റ്റംബർ 02,09 തീയതികളില്‍ സർവീസ്)

ഓഗസ്റ്റ് രണ്ട് മുതല്‍ റിസർവേഷൻ ആരംഭിച്ച ട്രെയിനുകള്‍

06547 എസ്‌എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 03 തീയതികളില്‍ സർവീസ്)

06548 തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു എക്സ്പ്രസ്(ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 04 തീയതികളില്‍ സർവീസ്

06523 എസ്‌എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്(ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബർ 01, 08, 15 തീയതികളില്‍ സർവീസ്)

06524 തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു എക്സ്പ്രസ്( ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02, 09, 16 തീയതികളില്‍ സർവീസ്)