+

കണ്ണൂരിൽ സർവീസിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകനെ ഞെട്ടിച്ച് യാത്രയയപ്പ് : സോഷ്യൽ മീഡിയയിൽ വൈറലായി കെഎസ്‌ഇബി ഓവര്‍സിയറുടെ വിരമിക്കല്‍ ദിനത്തിലെ ആഘോഷം

യാത്രയയപ്പ് ചടങ്ങ് സന്തോഷത്തിൻ്റെ വേദിയാക്കിയിരിക്കുകയാണ് കണ്ണൂർ അഴീക്കോട്ടെ വൈദ്യുതി വകുപ്പ് ജീവനക്കാർ.ഔദ്യോഗിക ജീവിതത്തില്‍ വിരമിക്കുന്ന സങ്കടം സഹപ്രവർത്തകന് ഒട്ടും തോന്നാതെയാണ് ഇവർ യാത്രയയപ്പ് ഒരുക്കിയത്.

കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങ് സന്തോഷത്തിൻ്റെ വേദിയാക്കിയിരിക്കുകയാണ് കണ്ണൂർ അഴീക്കോട്ടെ വൈദ്യുതി വകുപ്പ് ജീവനക്കാർ.ഔദ്യോഗിക ജീവിതത്തില്‍ വിരമിക്കുന്ന സങ്കടം സഹപ്രവർത്തകന് ഒട്ടും തോന്നാതെയാണ് ഇവർ യാത്രയയപ്പ് ഒരുക്കിയത്. പാട്ടിനൊപ്പം ചുവടുവെച്ചും കൈക്കൊട്ടി ആർപ്പുവിളികളുമായാണ് ഇവർ സഹപ്രവർത്തകനായ ഓവർസീയറെ വീട്ടിലെത്തിച്ചത്.അഴീക്കോട് കെഎസ്‌ഇബി സെക്ഷൻ ഓഫീസിലെ ഓവര്‍സിയറായി വിരമിച്ച കെപി ഹാഷിമിന്റെ യാത്രയയപ്പ് ചടങ്ങാണ് സഹപ്രവര്‍ത്തകര്‍  വേറിട്ട അനുഭവമാക്കിത്തീര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

Shocking farewell to a colleague retiring from service: KSEB overseer's retirement day celebration goes viral on social media

കഴിഞ്ഞ ഏപ്രില്‍ 30ന് ഓഫീസിലെ ചടങ്ങിന് ശേഷം ഹാഷിമിനെ സഹപ്രവര്‍ത്തകര്‍ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. അഴീക്കോട് മീന്‍കുന്നിലെ വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം അദ്ദേഹത്തിന് ചുറ്റും കൂടി നിന്ന് പാട്ടിനൊപ്പം നൃത്തം ചെയ്താണ് അവര്‍ യാത്രയാക്കിയത്. 28 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തില്‍, ഓഫീസില്‍ നിന്നും തന്റെ വീട്ടിലേക്കുള്ള അവസാന യാത്ര ദു:ഖം നിറഞ്ഞതാകേണ്ടതായിരുന്നെങ്കിലും സഹപ്രവര്‍ത്തകരുടെ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സ് ഹാഷിമിനെയും സന്തോഷിപ്പിച്ചു. അദ്ദേഹത്തെ കാത്തുനിന്ന കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരുടെ ഈ സ്‌നേഹം അദ്ഭുതപ്പെടുത്തി.

Shocking farewell to a colleague retiring from service: KSEB overseer's retirement day celebration goes viral on social media

ലൈന്‍മാന്‍മാരായ പ്രസാദ്, സത്യന്‍, അജിത്ത്, പവനന്‍, സുചീന്ദ്രന്‍, സുമേഷ്, ജയചന്ദ്രന്‍, ഷൗക്കത്തലി, ഓവര്‍സിയര്‍മാരായ മുനീര്‍, റഷീദ്, സബ് എന്‍ജിനീയര്‍ മോഹനന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിജീഷ് രാജിന്റെ പിന്തുണയാണ് വ്യത്യസ്തമായ യാത്രയയപ്പ് സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ജീവനക്കാര്‍ പറഞ്ഞു. സംഭവത്തിൻ്റെ ദൃശ്യങ്ങൾസോഷ്യൽ മീഡിയയിലു ഇപ്പോൾ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് യാത്രയയപ്പ് വീഡിയോ ആശംസകളോടെ ഷെയർ ചെയ്തത്. ഇങ്ങനെയൊരു യാത്രയയപ്പ് സ്വപ്നങ്ങളിൽ മാത്രമെന്നാണ് പലരും പോസ്റ്റിനു താഴെ കുറിച്ചത്. എന്തു തന്നെയായാലും യാത്രയയപ്പിൻ്റെ കാര്യത്തിൽ ഷോക്കടിപ്പിച്ചിരിക്കുകയാണ് അഴിക്കോട്ടെ കെ.എസ്.ഇ.ബി ജീവനക്കാർ.

Shocking farewell to a colleague retiring from service: KSEB overseer's retirement day celebration goes viral on social media


 

facebook twitter