റീലുകൾ സ്ക്രോൾ ചെയ്ത് നീങ്ങുമ്പോൾ നമുക്കേറെ ഇഷ്ടമുള്ള പലതും വന്നുപോകും. ഇത് ലൈക്ക് ചെയ്യാനോ സേവ് ചെയ്യാനോ മറന്നുപോയാൽ പിന്നീടൊരിക്കൽ കാണാമെന്നു വെച്ചാൽ, അനന്തമായി നീണ്ടുകിടക്കുന്ന സ്ട്രീമുകളിൽ അവയെ ഒരിക്കൽ കൂടി കണ്ടുമുട്ടാമെന്നത് സാധാരണ സാധ്യമാകാറില്ല. എന്നാലിതാ ഈ സങ്കടത്തിനും പരിഹാരം.
‘വാച്ച് ഹിസ്റ്ററി’ എന്നൊരു ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. ഇതുവഴി, യൂട്യൂബിലെ പോലെ നേരത്തേ കണ്ട റീലുകൾ വീണ്ടെടുത്ത് കാണാവുന്നതാണ്. ഇതിനായി, ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ പ്രൊഫൈലിൽ പോവുക. മുകളിൽ വലതുവശത്തെ മൂന്ന് വര മെനുവിലെ ‘Settings → Your Activity → Watch History’ യിൽ എത്തുക. ഇവിടെ നിങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട റീലുകളെല്ലാം പട്ടികയായി കിടക്കുന്നുണ്ടാകും. തീയതി പ്രകാരമോ അക്കൗണ്ടുകൾ പ്രകാരമോ ക്രമീകരിക്കാനും ഫിൽറ്റർ ചെയ്ത് എടുക്കാനും സാധിക്കും.