ആക്ഷൻ ഹീറോ അരുൺ വിജയുടെ പുതിയ തമിഴ് ചിത്രം 'രെട്ട തല' പ്രേക്ഷകരിലേക്ക്. ഗംഭീര ആക്ഷൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന വിസ്മയതാരം അരുൺ വിജയെ നായകനാക്കി ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം'രെട്ട തല' ഈ മാസം 25 ന് തിയേറ്ററിലെത്തും.
ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അടിമുടി ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൂർണ്ണ നഗ്തതയോടെ ഇരട്ട വേഷത്തിൽ കാണുന്ന കഥാപാത്രമാണ് പോസ്റ്ററിലെ ഹൈലൈറ്റ്. യുവ നടി സിദ്ധി ഇദ്നാനിയാണ് നായിക.