യുപി: സഹോദരിയെ പ്രണയിച്ച് വഞ്ചിച്ചതിന്റെ പ്രതികാരം യുപിയില്‍ ഭര്‍തൃ സഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി.യുപിയിലെ പ്രയാഗ് രാജിലെ മൗഐമയിലാണ് സംഭവം.
മാല്‍ഖൻപൂർ സ്വദേശിയായ 20കാരൻ ഉമേഷാണ് ക്രൂരതയ്ക്ക് ഇരയായത്. ഇയാളുടെ സഹോദര ഭാര്യ മഞ്ജുവാണ് ആക്രമിച്ചത്.ഒക്ടോബർ 16നാണ് നാടിനെ നടുക്കിയ സംഭവം.
രാത്രി വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഉമേഷിന്റെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുനില്ക്കുന്ന യുവാവിനെ കണ്ടത്. ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയില്‍ വേദന കൊണ്ട് പുളയുന്ന ഉമേഷിനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും അജ്ഞാത ആക്രമണം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചില കുടുംബ- പ്രണയബന്ധ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായത്. ഉമേഷിന്റെ ജ്യേഷ്ഠനായ ഉദയ്യുടെ ഭാര്യയായ മഞ്ജുവിന്റെ ഇളയ സഹോദരിയുമായി ഉമേഷ് പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇരു കുടുംബക്കാരും ഈ ബന്ധത്തെ എതിർത്തു.
ഒടുവില്‍, ഉമേഷ് മറ്റൊരു പെണ്‍കുട്ടിയോട് താത്പര്യം പ്രകടിപ്പിച്ച് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഇത് മഞ്ജുവിന്റെ സഹോദരിയയെ മാനസികമായി ഏറെ തളർത്തി.
അവള് വിഷാദത്തിലേക്ക് പോവുകയും ഒറ്റയ്ക്ക് വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇതോടെ, സഹോദരിയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ ഉമേഷിനോട് മഞ്ജുവിന് ദേഷ്യവും വെറുപ്പുമായി. ഇതാണ് അവരെ ഇത്തരമൊരു അക്രമാസക്തമായ പ്രതികാര നടപടിയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.