+

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ പരുക്കേറ്റ് 11 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ പരുക്കേറ്റ് 11 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള വവ്വാമ്മൂല ചന്ദ്ര ഭവനിൽ ഷീജയുടെയും ചന്ദ്രൻ്റെയും മകൻ എസ്.ദീപു ചന്ദ്രൻ(28) ആണ് മരിച്ചത്. 2014ൽ ആയിരുന്നു അപകടം.

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് 11 വർഷമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെണ്ണിയൂർ നെല്ലിവിള വവ്വാമ്മൂല ചന്ദ്ര ഭവനിൽ ഷീജയുടെയും ചന്ദ്രൻ്റെയും മകൻ എസ്.ദീപു ചന്ദ്രൻ(28) ആണ് മരിച്ചത്. 2014ൽ ആയിരുന്നു അപകടം. ബന്ധു ഓടിച്ചിരുന്ന ബൈക്കിൻ്റെ പിന്നിലിരുന്നു സഞ്ചരിക്കുമ്പോൾ കോവളം മുട്ടയ്ക്കാട് ഭാഗത്ത് വച്ച് വാഹനം നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ഓടയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 

വാഹനം ഓടിച്ചിരുന്നയാൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. എന്നാൽ തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ ദീപു ആദ്യം ആശുപത്രിയിലും പിന്നീട് വർഷങ്ങളോളം വീട്ടിലും കിടപ്പിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഓർമക്കുറവിനടക്കം ചികിത്സ തുടരുന്നതിനിടെ ദീപുവിന് ഫിറ്റ്സ് വന്നത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.
 

facebook twitter