+

ബ്ലാക്ക് ഹെഡ്സ് അകറ്റാൻ ഇതാ ഒരു പൊടിക്കൈ

ചർമ്മ സുഷിരങ്ങളിൽ ഉണ്ടാകുന്ന തടസമാണ് ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നത്. അത് ചർമ്മത്തിൽ പല ഇടങ്ങളിലും കാണാം. എണ്ണ മയം കൂടുന്നതനുസരിച്ച് ബ്ലാക്ക് ഹെഡ്സും വർധിച്ചു വരും

മുഖക്കുരു

വെളുത്തുള്ളിയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അവ ചർമ്മത്തിലെ ഇൻഫെക്ഷനുകൾ കുറയ്ക്കുന്നു. ഇത് മുഖക്കുരുവിൻ്റെ സാധ്യതകൾ ഒഴിവാക്കും. വെളുത്തുള്ളി അരച്ച് നീരെടുത്ത് മുഖക്കുരു ഉള്ള ഇടങ്ങളിൽ പുരട്ടാം. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാം. 


ബ്ലാക്ക് ഹെഡ്സ്

ചർമ്മ സുഷിരങ്ങളിൽ ഉണ്ടാകുന്ന തടസമാണ് ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നത്. അത് ചർമ്മത്തിൽ പല ഇടങ്ങളിലും കാണാം. എണ്ണ മയം കൂടുന്നതനുസരിച്ച് ബ്ലാക്ക് ഹെഡ്സും വർധിച്ചു വരും. അത് കുറയ്ക്കാൻ വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ചർമ്മത്തിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. 

മുഖത്തെ ചുളിവ് 

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന് ആൻ്റിഓക്സിഡൻ്റ് അകാല വാർധക്യ ലക്ഷണമായ ചുളിവുകൾ കുറയ്ക്കുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. വെളുത്തുള്ളി അല്ലി ചതച്ച് അതിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 


മുഖത്തെ പാടുകളും വരകളും

വെളുത്തുള്ളി ചതച്ച് നീരെടുത്ത് അമിതമായ പാടുകളുള്ള ഇടങ്ങളിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. 

സ്ട്രെച്ച് മാർക്കിനോട് വിട

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സ്ട്രെച്ച് മാർക്ക് മായിക്കാൻ ഗുണപ്രദമാണ്. വെളുത്തുള്ളി ചതച്ച് അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ബദാം എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചൂടാക്കാം. ചെറു ചൂടോടെ സ്ട്രെച്ച് മാർക്കുള്ള ഇടങ്ങളിൽ പുരട്ടാം. 

facebook twitter