+

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍ നദിയില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നിലവിലെ സാഹചര്യത്തില്‍ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അധികൃതരുടെ നിർദ്ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

ജലനിരപ്പ് ക്രമാനുഗതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്തെ 10 ഡാമുകളില്‍ റെഡ് അലർട്ടും മൂന്ന് ഡാമുകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ‍ഡാമുകളിലും തിരുവനന്തപുരം നെയ്യാർ ഡാമിലും പാലക്കാടുള്ള നാല് ഡാമുകളിലുമാണ് അതീവ ജാഗ്രതാ നിർദ്ദേശം. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Trending :
facebook twitter