+

ഇനി ബ്ലോക്കിൽ കിടക്കേണ്ട ; വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് റോപ് വേ പദ്ധതി

എല്ലാവരുടെയും ഇഷ്ട ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് . എടക്കല്‍ ഗുഹയും ,900 കണ്ടിയും കുറുവ ദ്വീപും ബാണാസുരസാഗര്‍ അണക്കെട്ടുമെല്ലാം കാണുന്നതിനായി ദിനം പ്രതി നിരവധി പേരാണ് വായനാട്ടിലേക്കെത്തുന്നത്. എന്നാല്‍ വയനാട്ടിലേക്കുള്ള ചുരം കയറുന്നതിനായി മണിക്കൂറുകളാണ് ബ്ലോക്കില്‍ കിടക്കേണ്ടി വരുന്നത്.

വയനാട് എല്ലാവരുടെയും ഇഷ്ട ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് . എടക്കല്‍ ഗുഹയും ,900 കണ്ടിയും കുറുവ ദ്വീപും ബാണാസുരസാഗര്‍ അണക്കെട്ടുമെല്ലാം കാണുന്നതിനായി ദിനം പ്രതി നിരവധി പേരാണ് വായനാട്ടിലേക്കെത്തുന്നത്. എന്നാല്‍ വയനാട്ടിലേക്കുള്ള ചുരം കയറുന്നതിനായി മണിക്കൂറുകളാണ് ബ്ലോക്കില്‍ കിടക്കേണ്ടി വരുന്നത്. ഇതിന് ഇനി പരിഹാരമാകുകയാണ്. വെറും 15 മിനിറ്റുകൊണ്ട് ചുരത്തിലെത്താന്‍ സാധിക്കുന്ന റോപ് വേ പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്. വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേ ആയിരിക്കും.

3.67 കി.മീ ദൂരത്തില്‍ അടിവാരം മുതല്‍ ലക്കിടി വരെയാണ് റോപ് വേ നിര്‍മ്മിക്കുന്നത്.100 കോടിയിലേറെ ചെലവ് വരുന്ന പദ്ധതി നടപ്പാക്കാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ചുരത്തിലെ 2 ഹെക്ടര്‍ വനത്തിനുമുകളിലൂടെയാണ് റോപ് വേ കടന്നു പോകുന്നത്. 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ് വേയില്‍ ഉണ്ടാകുക. നിലവില്‍ അടിവാരത്ത് നിന്ന് റോഡ് മാര്‍ഗം ലക്കിടിയിലെത്താന്‍ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് യാത്ര ചെയ്യണം.

റോപ് വേ നിര്‍മ്മിക്കാന്‍ അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും.പദ്ധതിയുടെ ഭാഗമായി പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. 2023 ഒക്ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തില്‍ വെസ്റ്റേണ്‍ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ് വേ പദ്ധതിക്ക് നിര്‍ദേശം മുന്നോട്ടു വെക്കുന്നത്. തുടര്‍ന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പദ്ധതിയെക്കുറിച്ച് പഠിക്കുകയും ചെയ്തു.

2024 ജൂണ്‍ 16ന് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ഭൂമി കൈമാറാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം ലഭിച്ചാല്‍ അതിവേഗം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

facebook twitter