മുടി വളർച്ചയ്ക്ക് റോസ്മേരി വാട്ടർ ഉപയോഗിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആണ് .പ്രത്യേക ഗന്ധത്തോട് കൂടിയുള്ളതാണ് റോസ്മേരിയുടെ ഇലകൾ . ഇവയുടെ ഇലകള്‍ ഉണക്കിയതും വിപണിയിൽ ലഭിയ്ക്കും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായകമാകുന്നത്.
ഇത് നാം തലയോട്ടിയില്‍ പുരട്ടുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് മുടി വളരാന്‍ കാരണമാകുന്നത്. റോസ്മേരിക്കാഡിസ്, കാര്‍നോയിക് ആസിഡ്, ക്യാംഫര്‍ തുടങ്ങിയ പല ആല്‍ക്കലോയ്ഡുകളും ഈ ഇലകൾക്ക് ഉണ്ട്.എന്നാൽ റോസ്മേരി വാട്ടർ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കാം .
റോസ്മേരി വാട്ടർ വീട്ടിൽ ഉണ്ടാക്കാൻ എളുപ്പമാണ്. ഇതിനായി റോസ്മേരിയുടെ ഉണക്കിയ ഇലകൾ വാങ്ങണം. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വെയ്ക്കണം. ഇതിലേക്ക് റോസ്മേരികൂടി ചേർത്ത് നന്നായി തിളപ്പിക്കണം. ചൂടാറുമ്പോൾ ഒരു സ്പ്രേ ബോട്ടിലിലാക്കി ഉപയോഗിക്കാം.