+

എം ഇ കെ നമ്പ്യാർ മെമ്മോറിയൽ ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റോയൽ എഫ് സി ധർമശാല ചാമ്പ്യൻമാർ

ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി ദുബായ് സോക്കർ ഇറ്റാലിയൻ സ്റ്റൈലിന്റെ സഹകരണത്തോടെ കണ്ണൂർ സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം ഇ കെ നമ്പ്യാർ മെമ്മോറിയൽ ട്രോഫി അണ്ടർ 15 ഉത്തര മലബാർ ഫുട്ബോൾ ടൂർണമെന്റിൽ റോയൽ എഫ് സി  ധർമശാല ചാമ്പ്യൻമാരായി. കണ്ണൂർ കെ വി സോക്കർ അക്കാദമിയാണ്  റണ്ണേഴ്സ് അപ്പ്.

കണ്ണൂർ : ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി ദുബായ് സോക്കർ ഇറ്റാലിയൻ സ്റ്റൈലിന്റെ സഹകരണത്തോടെ കണ്ണൂർ സ്പോർട്സ് ഡെവലപ്മെന്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം ഇ കെ നമ്പ്യാർ മെമ്മോറിയൽ ട്രോഫി അണ്ടർ 15 ഉത്തര മലബാർ ഫുട്ബോൾ ടൂർണമെന്റിൽ റോയൽ എഫ് സി  ധർമശാല ചാമ്പ്യൻമാരായി. കണ്ണൂർ കെ വി സോക്കർ അക്കാദമിയാണ്  റണ്ണേഴ്സ് അപ്പ്.

 മികച്ച കളിക്കാരനായി റോയൽ എഫ് സി യിലെ ആദിഷ്  കെ രമേശനെയും മികച്ച ഗോളിയായി കെ വി സോക്കർ അക്കാദമിയിലെ നിഹാലിനെയും തിരഞ്ഞെടുത്തു.മൂന്ന് ദിവസം നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ ഉത്തര മലബാറിലെ വിവിധ ജില്ലകളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിച്ചു. ഫിഫ റഫറി എ കെ മാമുക്കോയയെ മന്ത്രി കടന്നപ്പള്ളി പൊന്നാടയണിയിച്ചു ആദരിച്ചു.

സ്പോർട്സ് ഡവലോപ്മെന്റ് ട്രസ്റ്റ് ചെയർമാൻ പി വി സുമൻ അധ്യക്ഷത വഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ കെ ഷരീഫ്, മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ പി കെ ബാലചന്ദ്രൻ, ഫിഫ റഫറി എ കെ മാമുക്കോയ, ട്രസ്റ്റ്‌ സെക്രട്ടറി ടി കെ അജിലേഷ്, എൻ രൂപേഷ്, പി രാജീവൻ, എം കെ ശിശിർ കുമാർ, എ രമേശൻ, അനിൽ മേനോൻ, കെ പുഷ്പജൻ, തുടങ്ങിയവർ സംസാരിച്ചു.ട്രസ്റ്റ് രക്ഷാധികാരി ടി ഗിരിധരൻ സ്വാഗതവും ട്രസ്റ്റ് ഓർഗനൈസിംഗ് സെക്രട്ടറി മൻമോഹൻ  നന്ദിയും 
പറഞ്ഞു.
 

facebook twitter