കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയതായി പരാതി. പ്ലാറ്റ്‌ഫോമിൽ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. ആർപിഎഫ് ഉദ്യോഗസ്ഥനായ ശശിധരനാണ് പരിക്കേറ്റത്.ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു അതിക്രമം. എന്നാൽ പ്ളാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ പൊലിസുകാരൻ മാന്യമായി വിളിച്ചെഴുന്നേൽപ്പിക്കാതെ ലാത്തി കൊണ്ടു ശക്തിയോടെ പലവട്ടം അടിച്ചുവെന്നാണ് കുറ്റാരോപിതനായ യുവാവിൻ്റെ മൊഴി. ഇതിൽ പ്രകോപിതനായി ഇയാൾ പ്രതികരിച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്ന ആരോപണവുമുണ്ട്.