രണ്ടുവര്‍ഷം മുന്‍പ് പിന്‍വലിച്ച രണ്ടായിരം രൂപാ നോട്ടുകള്‍ ഇപ്പോഴും പ്രചാരണത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 6266 കോടി രൂപാ മൂല്യമുളള രണ്ടായിരം രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുളളതെന്നാണ് ആര്‍ബിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 2023 മെയ് 19-നാണ് രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്.
2023 -ല്‍ നോട്ട് പിന്‍വലിക്കുമ്പോള്‍ 3.56 ലക്ഷം കോടി രൂപാ മൂല്യമുളള രണ്ടായിരം രൂപാ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. 2025 ഏപ്രില്‍ 30-ലെ കണക്കനുസരിച്ച് അത് 6266 കോടി രൂപയായി കുറഞ്ഞുവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടായിരം രൂപാ നോട്ടുകളുടെ 98.24 % തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്.