+

'ആശാ വര്‍ക്കമാര്‍ക്ക് നല്‍കാനുള്ള 938.80 കോടി രൂപ നല്‍കി'; കേരളം വെറുതെ പഴിചാരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു .

കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം നല്‍കിക്കഴിഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വന്തം വീഴ്ച്ച മറയ്ക്കാന്‍ കേരളം കേന്ദ്രത്തെ പഴിചാരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

ബജറ്റില്‍ അനുവദിച്ചതിനുപുറമേ 120 കോടി രൂപ കേരളത്തിന് നല്‍കി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു .
കേന്ദ്രത്തില്‍നിന്ന് പണം കിട്ടാന്‍ വൈകിയതാണ് ശമ്പളവിതരണം വൈകാന്‍ കാരണമായതെന്ന സംസ്ഥാന മന്ത്രിമാരുടെ പ്രസ്താവന തെറ്റാണ്. 2024-2025-ല്‍ സംസ്ഥാനത്തിനു നല്‍കേണ്ട 913.24 കോടി രൂപയുടെ സ്ഥാനത്ത് 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കി. ഒരു സംസ്ഥാനത്തോടും കേന്ദ്രം വിവേചനം കാണിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

facebook twitter