+

കിട്ടുന്ന ശമ്പളം മുഴുവന്‍ മാസം ആദ്യം തന്നെ ചെലവായിപ്പോകുന്നോ, സമ്പാദിക്കാന്‍ ചില എളുപ്പമാര്‍ഗങ്ങളുണ്ട്

മികച്ച ജോലിയും ശമ്പളവും ഉള്ളവര്‍ പോലും സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത് സാധാരണമായിരിക്കുന്നു. വരുമാനം കൂടുമ്പോള്‍ ചെലവുകളും അതേ അനുപാതത്തില്‍ വര്‍ധിക്കുന്ന ലൈഫ്സ്‌റ്റൈല്‍ മാറ്റണമെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിതിന്‍ കൗശിക് പറയുന്നത്.

കൊച്ചി: മികച്ച ജോലിയും ശമ്പളവും ഉള്ളവര്‍ പോലും സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നത് സാധാരണമായിരിക്കുന്നു. വരുമാനം കൂടുമ്പോള്‍ ചെലവുകളും അതേ അനുപാതത്തില്‍ വര്‍ധിക്കുന്ന ലൈഫ്സ്‌റ്റൈല്‍ മാറ്റണമെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നിതിന്‍ കൗശിക് പറയുന്നത്.

വര്‍ഷം തോറും 10% ശമ്പള വര്‍ധന ലഭിക്കുമെങ്കിലും, ജീവിതച്ചെലവുകള്‍ 6-7% വര്‍ധിക്കുന്നതിനാല്‍ അതുകൊണ്ടുള്ള നേട്ടമുണ്ടാകുന്നില്ല. ഏഴ് വര്‍ഷത്തിനുള്ളില്‍ ശമ്പളം ഇരട്ടിയാകുമെങ്കിലും, ചെലവുകളും കുതിച്ചുയരുന്നു. 

കൗശികിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് വരുമാനം വര്‍ദ്ധിപ്പിക്കുകയാണ്. ജോലി ചെയ്ത് കിട്ടുന്ന ശമ്പളം ബില്ലുകള്‍ അടയ്ക്കാന്‍ മാത്രമാണ, സമ്പാദ്യത്തിന് വേറെ കണ്ടെത്തേണ്ടിവരും. അധിക ചെലവുകളെക്കുറിച്ച് വിലയിരുത്തുക, സൈഡ് പ്രോജക്ടുകള്‍ ആരംഭിക്കുക, അല്ലെങ്കില്‍ ബിസിനസ് ആശയങ്ങള്‍ പരീക്ഷിക്കുക എന്നതാണ് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗം. സമയത്തിന്റെ 20% ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുക. 

രണ്ടാമത്തേത്, ലൈഫ്സ്‌റ്റൈല്‍ മാറ്റുക എന്നതാണ്. ശമ്പളം കൂടുമ്പോള്‍ ജീവിതശൈലി ലക്ഷ്വറി ആകാതെ ശ്രദ്ധിക്കുക. പുതിയ ഫോണ്‍, വസ്ത്രങ്ങള്‍, മറ്റു അനാവശ്യ ചെലവുകള്‍ എന്നിവ ഒഴിവാക്കുക.

മൂന്നാമത്തേത്, വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ഇന്‍വെസ്റ്റ് ചെയ്യുക എന്നതാണ്. 1.5 ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ 50,000 കിട്ടുന്നതുപോലെ ജീവിക്കുക, ബാക്കി ഇന്‍വെസ്റ്റ് ചെയ്യുക. ശമ്പളം മാത്രം സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നില്ല, എന്ന് അദ്ദേഹം ഓര്‍മിപ്പെടുത്തുന്നു. ചെറിയ തുകകള്‍ പോലും സ്ഥിരമായി ഇന്‍വെസ്റ്റ് ചെയ്താല്‍, കോമ്പൗണ്ടിങ് വഴി വലിയ തുകകളാകും.

facebook twitter