മൂന്നു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

07:53 PM Apr 28, 2025 |


റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ മെയ് 8 മുതല്‍ 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങളെ തുടര്‍ന്നാണ് റഷ്യ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കൊല്ലം റഷ്യയുടെ യുദ്ധ വിജയത്തിന്റെ 80ാം വാര്‍ഷികമാണ്.

ഇതേ തുടര്‍ന്ന് മെയ് 8 മുതല്‍ 10 വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 7ന് അര്‍ധരാത്രി മുതല്‍ മെയ് 11 അര്‍ധരാത്രി വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എല്ലാവിധത്തിലുള്ള യുദ്ധ നടപടികളും നിര്‍ത്തിവച്ചിരിക്കുന്നതായാണ് റഷ്യ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

റഷ്യ യുദ്ധനടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ യുക്രൈന്റെ ഭാഗത്ത് നിന്നും സമാനമായ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മോസ്‌കോ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.