അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരുമായി സഹകരണം വര്‍ധിപ്പിക്കാമെന്ന് ഇന്ത്യ, ചര്‍ച്ച നടത്തി എസ് ജയ്ശങ്കര്‍

07:31 AM May 16, 2025 | Suchithra Sivadas

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി സഹകരണം കൂട്ടാമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ താലിബാന്‍ വിദേശകാര്യമന്ത്രിയുമായാണ് ധാരണയുണ്ടാക്കിയത്. ആദ്യമായിട്ടാണ് താലിബാന്‍ സര്‍ക്കാരിന്റെ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തുന്നത്. ഫോണിലാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്.

വിസ നല്കുന്നത് വീണ്ടും തുടങ്ങുന്നത് ആലോചിക്കാമെന്ന് ഇന്ത്യ അറിയിച്ചതായി താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കാത്തതിന് ഇന്ത്യ നന്ദി അറിയിച്ചു. ജയിലിലുള്ള അഫ്ഗാനികളെ ഇന്ത്യ വിട്ടയക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് എസ് ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.